കാർബൺ റിഡക്ഷൻ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിൽ ആഗോള തലത്തിൽ ശ്രദ്ധ നേടി ഇന്ത്യ.
ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പ് നടത്തിയ പഠനങ്ങൾക്കനുസൃതമായി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം കാർബൺ റിഡക്ഷൻ കൃത്യമായി റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ ആഗോള തലത്തിൽ ഏറെ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. റിപ്പോർട്ട് പ്രകാരം 12% ഇന്ത്യൻ കമ്പനികളും കാർബൺ എമിഷൻ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ആഗോള തലത്തിൽ ഈ നിരക്ക് 9% മാത്രമാണ്.
റിപ്പോർട്ട് പ്രകാരം 24 % ഇന്ത്യൻ കമ്പനികളും കാർബൺ എമിഷൻ കുറക്കുന്നതിനുള്ള ടാർഗറ്റ് നിശ്ചയിച്ചിരിക്കുന്നു. ആഗോളതലത്തിൽ ഇത് 16 % മാത്രമാണ്. ഏറെ പ്രാധാന്യമുള്ള കണ്ടെത്തൽ എന്തെന്നാൽ 15 % ഇന്ത്യൻ കമ്പനികളും പാരീസ് എഗ്രിമെന്റ് അനുസരിച്ചുള്ള 1 .5 ഡിഗ്രി സെൽഷ്യസ് ആഗോളതാപനം എന്ന ലക്‌ഷ്യം മുന്നിൽ കണ്ടുകൊണ്ട് കാർബൺ എമിഷൻ കുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
